< Back
Kerala
Sidharth death wayanad 6 students suspended
Kerala

സിദ്ധാർഥിന്റെ മരണത്തിൽ ആറ് വിദ്യാർഥികൾക്ക് കൂടി സസ്‌പെൻഷൻ

Web Desk
|
1 March 2024 11:05 AM IST

കേസിൽ അറസ്റ്റിലായ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.

വയനാട്: വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികൾക്ക് കൂടി സസ്‌പെഷൻ. കേസിൽ അറസ്റ്റിലായ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. എട്ട് പേർ കൂടിയാണ് കേസിൽ ഒളിവിൽ കഴിയുന്നത്. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് ഇന്നലെ ഡി.വൈ.എസ്.പി പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.എഫ്.ഐ നേതാക്കൾ ഇന്നലെ രാത്രി കീഴടങ്ങിയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ എന്നിവരാണ് ഇന്നലെ രാത്രി കീഴടങ്ങിയത്. ഒരാളെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വർക്കല സ്വദേശി ആസിഫ് ഖാനാണ് പിടിയിലായത്. വർക്കലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Similar Posts