< Back
Kerala

Kerala
സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടു
|18 Jun 2021 5:36 PM IST
സിദ്ദീഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലിലാണ്
യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി മരണപ്പെട്ടു. കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്.
ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കാപ്പന് ജാമ്യം അനുവദിച്ചത്. മാതാവല്ലാതെ മറ്റാരെയും കാണരുത്, മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
ആദ്യം വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാനായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ പ്രായാധിക്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.