< Back
Kerala

Kerala
3 പേര്‍ക്ക് കൂടി സിക്ക; ആകെ രോഗബാധിതർ 41
|21 July 2021 6:47 PM IST
രോഗം ബാധിച്ച് അഞ്ച് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ആനയറ, പേട്ട സ്വദേശികള്‍ക്കാണ് രോഗം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. അഞ്ച് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.