< Back
Kerala

Kerala
സില്‍വര്‍ ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍
|4 Jan 2022 9:00 PM IST
അഞ്ച് സര്‍വേ കല്ലുകളാണ് പിഴുതു മാറ്റിയ നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയത്. ആരാണ് പിഴുത് മാറ്റിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
15 ദിവസം മുമ്പാണ് ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്. ഈ സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.