< Back
Kerala

Kerala
സിൽവർലൈൻ കൈപുസ്തകം അഞ്ച് ലക്ഷം കോപ്പികൂടി പുറത്തിറക്കും; ചെലവ് 7.5 ലക്ഷം രൂപ
|12 May 2022 10:27 AM IST
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് ഒരിടത്തും സർവേ നടപടികൾ നടത്തിയിരുന്നില്ല. എന്നാൽ പദ്ധതിയുടെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം
തിരുവനന്തപുരം: സിൽവർ ലൈൻ കൈപുസ്തകം അഞ്ച് ലക്ഷം കോപ്പികൂടി പുറത്തിറക്കാൻ സർക്കാർ തീരുമാനം. പുസ്തകം പ്രസിദ്ധീകരിക്കാൻ ഏതാണ്ട് ഏഴര ലക്ഷം രൂപയാണ് ചെലവാകുക. നേരത്തെ 50 ലക്ഷം കൈപുസ്തകങ്ങൾ അച്ചടിക്കാൻ നാലരക്കോടി രൂപ അനുവദിച്ചിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് ഒരിടത്തും സർവേ നടപടികൾ നടത്തിയിരുന്നില്ല. എന്നാൽ പദ്ധതിയുടെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം എന്ന് വ്യക്തമാക്കുന്നതാണ് കൈപുസ്തകം അടിക്കാനുള്ള ഉത്തരവ്. കെ റെയിൽ സംബന്ധിച്ച് കൂടുതൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് സർക്കാർ തീരുമാനം.