< Back
Kerala
കെ.റെയിലിന്  കല്ലിട്ടാൽ ഇനിയും പിഴുതെറിയും: കെ. സുധാകരൻ
Kerala

കെ.റെയിലിന് കല്ലിട്ടാൽ ഇനിയും പിഴുതെറിയും: കെ. സുധാകരൻ

Web Desk
|
8 May 2022 1:47 PM IST

സിൽവർ ലൈൻ സർവേ നിർത്തിയത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോ എന്നറിയില്ല

കൊച്ചി: കെ റെയിൽ കല്ലിടൽ നിർത്തിയെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കല്ലിട്ടാൽ ഇനിയും പിഴുതെറിയും.വികസന രാഷ്ട്രീയമല്ല പദ്ധതിക്ക് പിന്നിൽ. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ പ്രചോദനം കമ്മീഷനാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

'ജോ ജോസഫ് സഭാ സ്ഥാനാർഥിയെന്ന് കോൺഗ്രസിന് അഭിപ്രായമില്ല. എൽ.ഡി.എഫിന്റേത് സഭയുടെ സ്ഥാനാർഥിയെന്ന് വി.ഡി സതീശൻ പറഞ്ഞിട്ടില്ല. സഭ അങ്ങനെ നിലപാടെടുക്കുന്നവരല്ല. തൃക്കാക്കര കോൺഗ്രസിന് ശക്തിയുള്ള മണ്ഡലമാണ്. ആശുപത്രിയിൽ വെച്ച് സ്ഥാനാർഥി പ്രഖ്യാപനം വന്നതിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ട്. അതാണ് വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു.

Similar Posts