< Back
Kerala
കണ്ണൂരിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്തു വെച്ച നിലയിൽ
Kerala

കണ്ണൂരിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്തു വെച്ച നിലയിൽ

Web Desk
|
14 Jan 2022 9:03 AM IST

സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സർവേക്കല്ലുകളാണ് പിഴുതെടുത്ത് റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ രണ്ട് തവണ മാടായി പാറയിൽ ഓരോ സർവ്വേ കല്ലുകൾ പിഴുതു മാറ്റിയിരുന്നു.

കെ-റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയർന്നത് മാടായിപ്പാറയിലാണ്. സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു ആദ്യമായി പ്രദേശത്ത് സർവേക്കല്ലുകൾ പിഴുതു മാറ്റിയത്. എന്നാൽ ഇതാദ്യമായാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലിസെത്തി പരിശോധന നടത്തിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാർ ശക്തമായ സമര പരിപാടികൾ നടത്താനിരിക്കെയാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയത്.




Similar Posts