< Back
Kerala

Kerala
സിൽവർ ലൈൻ മംഗളൂരു വരെ; പിണറായി വിജയൻ കർണാടകയിൽ
|17 Sept 2022 6:19 PM IST
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. കൂടാതെ, തലശ്ശേരി – മൈസൂരു, നിലമ്പൂർ - നഞ്ചൻകോട് പാതകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിലൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചക്ക് മുൻപ് അവ കൈമാറണം.