< Back
Kerala
സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ല: ഉമ്മൻ ചാണ്ടി
Kerala

സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ല: ഉമ്മൻ ചാണ്ടി

Web Desk
|
26 March 2022 11:00 AM IST

നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തവരാണ് ഇന്ന് വിമാനത്താവളത്തിന്റെ ഭരണ തലപ്പത്ത് ഉള്ളത്

സിൽവർലൈൻ കേരളത്തിൽ നടപ്പാകില്ലെന്ന് ഉമ്മൻ ചാണ്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അപമാനമായി കാണരുത്. പദ്ധതി നടപ്പാക്കുമെന്നത് പിണറായി വിജയന്റെ വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന് യോജിക്കുന്ന പദ്ധതിയല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തവരാണ് ഇന്ന് വിമാനത്താവളത്തിന്റെ ഭരണ തലപ്പത്ത് ഉള്ളത്. കണ്ണൂർ വിമാനത്താവളത്തിൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് എന്താണ് എന്നുള്ളത് ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് പുറമെ കുഞ്ഞാലിക്കുട്ടിയും പദ്ധതിക്ക് എതിർപുമായി വന്നു. കെ റെയിൽ സമരം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. സർക്കാർ അത് മനസ്സിലാക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിൽവർ ലൈൻ ജനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണോ എന്ന് സർക്കാർ പുനരാലോചിക്കണം. സമരം തീവ്രവാദ സമരമോ രാഷ്ട്രീയ സമരമോ അല്ല. പദ്ധതിയുടെ ഇരകളാകുന്നവർ നടത്തുന്ന സമരമാണ്. സാമ്പത്തിക ബാധ്യതയുണ്ടായാൽ ശ്രീലങ്കയുടെ അവസ്ഥയാകും. ലീഗ് സമരത്തിനില്ലെന്ന പ്രചാരണം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar Posts