< Back
Kerala
Since 2016, 192 people have been killed in elephant attacks in Kerala
Kerala

2016 മുതൽ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 192 പേർ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി

Web Desk
|
12 Feb 2025 7:07 PM IST

കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 48 പേരാണ് കൊല്ലപ്പെട്ടത്. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി ജില്ലയിൽ 40 പേരും വയനാട് ജില്ലയിൽ 36 പേരും കൊല്ലപ്പെട്ടു.

കടുവ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതിൽ അഞ്ചുപേർ വയനാട് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. 10 പേർക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.




Similar Posts