< Back
Kerala

Kerala
ശാന്തമായ് സംഗീതസാഗരം; വിട പ്രിയ ഗായകന്, തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം,സംസ്കാരം നാളെ
|10 Jan 2025 6:32 AM IST
നാളെ രാവിലെ പൂങ്കുന്നത്ത് നിന്ന് എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടിലേക്ക് മൃതദേഹം എത്തിക്കും
തൃശൂര്‍: അന്തരിച്ച മലയാളത്തിന്‍റെ ഭാവ ഗായകൻ പി.ജയചന്ദ്രന്‍റെ മൃതദേഹം രാവിലെ 8 മണിയോടെ തൃശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്കെത്തിക്കും. തുടർന്ന് വീട്ടിലും 10 മണി മുതൽ 12 മണി വരെ സംഗീത നാടകഅക്കാദമിയിലും പൊതുദർശനമൊരുക്കും.
നാളെ രാവിലെ പൂങ്കുന്നത്ത് നിന്ന് എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടിലേക്ക് മൃതദേഹം എത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മൃതദേഹം സംസ്കരിക്കും. ഏറെ നാളായി അർബുദത്തിന് ചികിത്സ തേടിയിരുന്ന ജയചന്ദ്രൻ, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് വീണ്ടും ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പൾസ് കുറയുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തതോടെ രാത്രി ഏഴരയ്ക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു.