< Back
Kerala

Kerala
മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനും അപര്യാപ്തതകൾക്കുമെതിരെ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം
|17 March 2024 3:54 PM IST
സഹോദരീ ഭർത്താവിന്റെ മരണകാരണം ഗുരുതര ചികിത്സാ പിഴവെന്ന് ആരോപിച്ച് മക്കിക്കോല്ലി ചിറപ്പുറത്ത് ഷോബിൻ ജോണിയാണ് പ്രതിഷേധിച്ചത്.
വയനാട്: മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനും അപര്യാപ്തതകൾക്കുമെതിരെ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. സഹോദരീ ഭർത്താവിന്റെ മരണകാരണം ഗുരുതര ചികിത്സാ പിഴവെന്ന് ആരോപിച്ച് മക്കിക്കോല്ലി ചിറപ്പുറത്ത് ഷോബിൻ ജോണിയാണ് പ്രതിഷേധിച്ചത്. കോളജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ച ജോണിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മാർച്ച് ഒന്നിനാണ് ജോണിയുടെ സഹോദരീ ഭർത്താവ് മാനന്തവാടി മെഡിക്കൽ കോളജിൽവച്ച് മരിക്കുന്നത്. ഇത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെല്ലാം പരാതി നൽകിയിരുന്നു. ഇതിലൊന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് അദ്ദേഹം ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.