< Back
Kerala
SIO Against Belagavi school poisoning
Kerala

ബെലഗാവി വിഷം കലർത്തൽ സമൂഹത്തിന് അപമാനം: എസ്ഐഒ

Web Desk
|
3 Aug 2025 10:44 PM IST

മുസ്‌ലിമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാൻ ശ്രീരാമസേന പ്രവർത്തകരാണ് വാട്ടർ ടാങ്കിൽ വിഷം കലർത്തിയത്.

ബംഗളൂരു: ബെലഗാവി ജില്ലയിൽ മുസ്‌ലിം ഹെഡ്മാസ്റ്ററെ നീക്കം ചെയ്യാൻ വേണ്ടി മാത്രം 41 നിരപരാധികളായ കുട്ടികളെ കൊല്ലാൻ ശ്രമിച്ച പ്രവൃത്തി പൊതുസമൂഹത്തിന് അപമാനമാണെന്ന് എസ്ഐഒ കർണാടക സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു. മുസ്‌ലിം ഹെഡ്മാസ്റ്ററെ സ്ഥാനത്തുനിന്ന് നീക്കുക എന്ന ലക്ഷ്യത്തോടെയുള്ള വർഗീയ വിദ്വേഷം മൂലമുണ്ടായ ഞെട്ടിക്കുന്ന പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. സവദത്തി താലൂക്കിലെ ഹൂലികട്ടി ഗ്രാമത്തിലെ ഗവ.ലോവർ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിൽ എസ്‌ഐ‌ഒ ആശങ്ക പ്രകടിപ്പിച്ചു.

സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് കുട്ടികളെ ദ്രോഹിക്കാനും ഹെഡ്മാസ്റ്റർ സുലൈമാൻ ഗോരിനായകിനെ അദ്ദേഹത്തിന്റെ മതപരമായ വ്യക്തിത്വം കാരണം അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഹീനമായ ഗൂഢാലോചനയാണ്. നിരപരാധികളായ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തലത്തിലേക്ക് വർഗീയ വിദ്വേഷം അധഃപതിച്ചിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും എസ്‌ഐ‌ഒ പ്രസ്താവനയിൽ പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സംഘടന സ്വാഗതം ചെയ്തു. എങ്കിലും കർണാടക സർക്കാർ വിഷയം ഗൗരവമായി കാണണമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എസ്ഐഒ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം. ദുരിതബാധിതരായ കുട്ടികൾക്ക് ശരിയായ വൈദ്യസഹായം നൽകണമെന്നും അവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Similar Posts