< Back
Kerala
എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക്  പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala

എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Web Desk
|
1 Feb 2026 7:27 AM IST

ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കമ്മീഷന്‍റെ നീക്കം

തിരുവനന്തപുരം: എസ്ഐആറിൽ ആരംഭിച്ചത് മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കമ്മീഷന്‍റെ നീക്കം. ഹിയറിങ് നടപടികൾ പുരോഗമിക്കവെ ഇതുവരെ കരട് പട്ടികയിൽ നിന്ന് പുറത്തുപോയവരുടെ കണക്കും കമ്മീഷൻ പുറത്തുവിട്ടു.

എസ്ഐആർ തുടങ്ങിയ ഒക്ടോബർ 27 മുതൽ 44,46,107 ഫോമുകളാണ് വിവിധ ആവശ്യങ്ങൾക്കായി കമ്മീഷന് മുന്നിലെത്തിയത്. ഈ കാലയളവിൽ പുതുതായി വോട്ട് ചേർക്കുന്നതിന് 13,70,003 അപേക്ഷകളും പ്രവാസി വോട്ടർപട്ടികയിൽ ഉൾപ്പെടാനായി 2,21,491 അപേക്ഷകളും ലഭിച്ചു. പേര് ഒഴിവാക്കുന്നതിന് ഇതുവരെ 24,30,478 അപേക്ഷകളും ലഭിച്ചു. തിരുത്തലുകൾക്കായി 4,23,145 അപേക്ഷകളും കമ്മീഷന് മുന്നിലെത്തി.

കരട് പട്ടികയിൽ ഉൾപ്പെട്ട 2.58 കോടി വോട്ടർമാരിൽ ഇതുവരെ 12,462 പേർ പുറത്തായതായും കമ്മീഷൻ അറിയിച്ചു. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാലാണ് പുറത്താക്കപ്പെട്ടതെന്നാണ് കമ്മീഷൻ പറയുന്നത്. ഹിയറിങ്ങ് നടപടികൾ തുടരുന്നതിനാൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരും. ഫെബ്രുവരി 14 വരെയാണ് ഹിയറിങ് നടപടികളുണ്ടാകുക. 21നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.



Similar Posts