< Back
Kerala
കേരളത്തിൽ SIR കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Kerala

കേരളത്തിൽ SIR കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Web Desk
|
23 Dec 2025 6:32 AM IST

ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് മുതൽ ജനുവരി 22 വരെ കരട് പട്ടികയിൻമേൽ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.

ഫെബ്രുവരി 14 വരെ ഹിയറിങുകൾക്കും പരിശോധനകൾക്കും സമയമുണ്ടാകും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐആറുമായി ബന്ധപ്പെട്ട വിവരശേഖരണം അവസാനിച്ചത്.

24 ലക്ഷത്തിലധികം പേർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും. കണ്ടെത്താനാകാത്ത വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar Posts