< Back
Kerala
എസ്‌ഐആര്‍; ഹിയറിങിന് 19,32,688 പേര്‍ ഹാജരാകണം, രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഹിയറിങ് വേണോയെന്നത് ഇആര്‍ഒമാര്‍ തീരുമാനിക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Kerala

എസ്‌ഐആര്‍; 'ഹിയറിങിന് 19,32,688 പേര്‍ ഹാജരാകണം, രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഹിയറിങ് വേണോയെന്നത് ഇആര്‍ഒമാര്‍ തീരുമാനിക്കും': മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Web Desk
|
3 Jan 2026 12:08 PM IST

18,915 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു

തിരുവനന്തപുരം: എസ്‌ഐആറില്‍ 19,32,688 പേര്‍ ഹിയറിങ്ങിന് ഹാജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18,915 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഹിയറിങ് വേണോയെന്നത് ഇആര്‍ഒമാര്‍ തീരുമാനിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

'ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇആര്‍ഒമാര്‍ അവരുടെ ഷെഡ്യൂള്‍ അനുസരിച്ച് നോട്ടീസ് ജനറേറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഹിയറിങ്ങിന് ആരെയെല്ലാം വിളിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇആര്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്'. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അതേസമയം, വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ പ്രക്ഷോഭത്തിലേക്ക് പോകേണ്ട സാഹചര്യമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ജനിച്ചവര്‍ക്ക് അപേക്ഷ നല്‍കാനുള്ള സൗകര്യം ഇപ്പോഴും ലഭ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങള്‍ക്ക് ഇപ്പോഴും പരിഹാരം കണ്ടിട്ടില്ലെന്നും പ്രഹസനം അംഗീകരിക്കാനാവില്ലെന്നും മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ പറഞ്ഞു.

Similar Posts