< Back
Kerala
പ്രതികളെ കാണാനെത്തിയവർ സ്റ്റേഷനിൽ കയറി എസ്.ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റിൽ
Kerala

പ്രതികളെ കാണാനെത്തിയവർ സ്റ്റേഷനിൽ കയറി എസ്.ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റിൽ

Web Desk
|
26 Aug 2022 6:35 AM IST

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം

കൊല്ലം: ലഹരി ഇടപാടിൽ പിടിയിലായ പ്രതികളെ കാണാനെത്തിയവർ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടി. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സൈനികന്റ നേതൃത്വത്തിലാണ് പൊലീസുകാരെ ആക്രമിച്ചത്. കയ്യിൽ കിടന്ന ഇടിവള കൊണ്ടാണ് സ്റ്റേഷനിലെ എഎസ്‌ഐ പ്രകാശ് ചന്ദ്രന്റെ തലക്കടിച്ചു പരിക്കേൽപ്പിച്ചത്.

പൊലീസുകാരെ ആക്രമിച്ച ചവറ കൊട്ടുകാട് സ്വദേശികളായ സൈനികൻ വിഷ്ണു, വിഗ്‌നേശ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. തലയ്ക്കും മൂക്കിനും പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെ എം.ഡി.എം.എയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷന് പുറത്ത് ബഹളം കൂട്ടുകയായിരുന്നു.ഇവരെ അനുനയിപ്പിക്കുന്നതിനിടെ വിഷ്ണു കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു.

Similar Posts