< Back
Kerala

Kerala
കന്യാസ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഈ മാസം 23ന്
|16 April 2024 12:10 PM IST
മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു
തിരുവനന്തപുരം: കോട്ടയം പിണ്ണക്കാനാട് മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഈ മാസം 23ന്. കോട്ടയം ജില്ലാ കോടതിയാണ് വിധി പറയുക. 2015 ഏപ്രില്‍ 17 നാണ് മൈലാടി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയെന്ന എഴുപത്തിയഞ്ചുകാരിയെ കാസര്‍ഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബു കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.