< Back
Kerala

Kerala
സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്; മഠം അധികൃതർ ദ്രോഹിക്കുന്നുവെന്ന് ആരോപണം
|26 Sept 2022 8:25 PM IST
നിരന്തരം അപമാനിക്കുന്നുവെന്നും ഭക്ഷണം നിഷേധിക്കുന്നുവെന്നും ലൂസി പറയുന്നു
മഠം അധികൃതർ മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നിൽ നാളെ സത്യഗ്രഹ സമരം നടത്തും. നിരന്തരം അപമാനിക്കുന്നുവെന്നും ഭക്ഷണം നിഷേധിക്കുന്നുവെന്നും ലൂസി പറയുന്നു.
''അനുകൂല കോടതി വിധിയുണ്ടായിട്ടും ഉപദ്രവം തുടരുന്നു. കുളിമുറിക്കടുത്തും കിടപ്പുമുറിക്കടുത്തും സിസിടിവി ക്യാമറകൾ വെച്ചു. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ല''. കാടതി വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ ലൂസി പറയുന്നു.