< Back
Kerala

Kerala
'ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിവന്ന് അഞ്ചാറു പ്രാവശ്യം അടിച്ചു'; മലപ്പുറത്ത് സഹോദരിമാർക്ക് നടുറോഡിൽ യുവാവിന്റെ മർദനം
|24 April 2022 9:00 AM IST
സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു
മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ സഹോദരിമാർക്ക് യുവാവിന്റെ മർദനം. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് യുവതികൾ പറഞ്ഞു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സഹോദരികളുടെ പരാതിയിൽ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഓവർടേക്ക് ചെയ്തയാൾ ഡിവൈഡറിനോട് ചേർന്ന് വണ്ടി നിർത്തുകയും കാറിൽ നിന്നിറങ്ങി വന്ന് ഇവരെ അടിക്കുകയുമായിരുന്നു. പിന്നീട് ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടാണ് പിൻ മാറിയത്. സംഭവ സമയത്ത് മർദിച്ചയാളുടെ ഫോട്ടോയെടുക്കുകയും തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകുകയും ചെയ്തതെന്ന് സഹോദരിമാർ പറഞ്ഞു.