< Back
Kerala
ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
Kerala

ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം

Web Desk
|
7 Sept 2023 6:00 PM IST

ഷൊർണൂർ സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്

പാലക്കാട്: ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. ഷൊർണൂർ സ്വദേശിനികളായ പത്മിനി, (25) തങ്കം (22) എന്നിവരാണ് മരിച്ചത്.

ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്, അപ്പോഴാണ് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടമുണ്ടായതായി മനസിലാകുന്നത്. ഉടൻ തന്നെ ആംബുലൻസ് എത്തി ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഇവിടെ പൊലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല.

Similar Posts