< Back
Kerala

Kerala
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതിവേണം; ശിവഗിരി മഠത്തിന്റെ പദയാത്ര തുടങ്ങി
|17 Jan 2025 1:05 PM IST
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭ പദയാത്ര നടത്തുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിനും ആരാധനയിൽ പങ്കെടുക്കുന്നതിനും അവസരം നൽകുക എന്നതാണ് പ്രധാന ആവശ്യം.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ആനയും വെടിമരുന്ന് പ്രയോഗവും ഒഴിവാക്കി ഉത്സവങ്ങൾ നടത്തണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ കൃതികൾ ക്ഷേത്രങ്ങളിൽ ആലപിക്കാൻ അവസരം ഒരുക്കണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു