< Back
Kerala
വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരിമഠം
Kerala

വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരിമഠം

Web Desk
|
14 March 2026 2:46 PM IST

എസ്എൻഡിപി യോഗം ആൾക്കൂട്ടം മാത്രമായി. ശ്രീനാരായണഗുരുദർശനങ്ങൾ പ്രാവർത്തികമാക്കാൻ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന് മഠാധിപതി സച്ചിദാനന്ദ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം. 'എസ്എൻഡിപി യോഗം ആൾക്കൂട്ടം മാത്രമായി. ശ്രീനാരായണഗുരുദർശനങ്ങൾ പ്രാവർത്തികമാക്കാൻ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയി'ല്ലെന്ന് ശിവഗിരിമഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

'ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത് എന്ന് ഗുരുദേവൻ പറഞ്ഞു. ജാതി ചോദിക്കണം വിചാരിക്കണം എന്ന വ്യാഖ്യാനങ്ങളാണ് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. അയ്യപ്പൻ മുതൽ ആരും ഒറ്റയ്ക്ക് ജാതി പറയുകയോ മറ്റു സമുദായങ്ങളെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കുകയാണ് ചെയ്തത്' എന്നും സച്ചിദാനന്ദ പറഞ്ഞു.

Similar Posts