< Back
Kerala

Kerala
കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസ്; ആറ് പ്രതികൾ കീഴടങ്ങി
|12 April 2025 3:36 PM IST
ഏപ്രിൽ ഏഴിന് രാത്രിയാണ് അഞ്ചംഗ കുടുംബത്തെ ആളുമാറി ആക്രമിച്ചത്
കൊല്ലം: കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറ് പ്രതികൾ പൊലീസിൽ കീഴടങ്ങി. ഏപ്രിൽ ഏഴിന് രാത്രിയാണ് മരണ വീട്ടിൽ പോയി മടങ്ങിയ അഞ്ചംഗ കുടുംബത്തെ ഇവർ ആളുമാറി ആക്രമിച്ചത്.
സ്ത്രീകൾ അടക്കം അതിക്രമത്തിന് ഇരയായിട്ടും വേണ്ട വകുപ്പുകൾ ചുമത്തിയില്ലെന്ന് പരാതിക്കാർ ആരോപിച്ചു. പ്രതികളെ സ്‌റ്റേഷനിൽ എത്തിച്ചത് പ്രാദേശിക സിപിഎം നേതാവ് ആണെന്നും കുടുംബം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് പ്രതികള്‍ കീഴടങ്ങിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ കുടുംബത്തെ ആക്രമിച്ചത്. റ്റൊരാളോടുള്ള വൈരാഗ്യത്തിലാണ് യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തെ പ്രതികൾ ആക്രമിച്ചത്.
വാർത്ത കാണാം: