< Back
Kerala
മോശം കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി
Kerala

മോശം കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

Web Desk
|
4 Aug 2022 11:20 AM IST

നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും കനത്ത മഴ തുടരുകയാണ്

കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ഷാർജ, ബഹറൈൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരി ഇറക്കിയിരിക്കുന്നത്.

ഇതിൽ രണ്ടു വിമാനങ്ങൾ തിരിച്ചു പോയി എന്ന വിവരവും ലഭിക്കുന്നുണ്ട്. ബാക്കി നാല് വിമാനങ്ങളും എയർപോർട്ടിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചു പോകാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

Similar Posts