< Back
Kerala

Kerala
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ആറ് പേർ മരിച്ചു
|19 Aug 2022 6:13 PM IST
മരിച്ചവരിൽ ഒരു കർണാടക സ്വദേശിയും ഉൾപ്പെടും
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ആറ് പേർ മരിച്ചു. കൊല്ലം താന്നി ബീച്ചിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് കടൽ ഭിത്തിയിലിടിച്ച് പരവൂർ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവർ മരിച്ചു.
കണ്ണൂർ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം കാർ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് തീപിടിച്ച് കർണാടക ചിക്കമംഗ്ഗൂർ സ്വദേശി ഷംഷീർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുഹൃത്ത് മാലിക്ക് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കോഴിക്കോട് താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. ചുങ്കം സ്വദേശിനി ഫാത്തിമ സാജിതയാണ് മരിച്ചത്. കോട്ടയം തെള്ളകത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോഡ്ഡ് ഉടമ മരിച്ചു. തെള്ളകം സ്വദേശി എം.കെ.ജോസഫാണ് മരിച്ചത്.