< Back
Kerala
Six-year-old boy dies after being hit by bike in Manjeri
Kerala

മഞ്ചേരിയിൽ സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

Web Desk
|
4 Oct 2025 9:16 PM IST

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മഞ്ചേരി നറുകര മേമാട് സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. നറുകര സ്വദേശി മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്.

വൈകിട്ട് അഞ്ചോടെ മേമാട് 3-ജി വില്ലയ്ക്ക് സമീപമായിരുന്നു അപകടം. സൈക്കിൾ ഓടിച്ച് പോവുകയായിരുന്ന ഇസിയാനെ സമീപവാസിയായ ആൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Posts