< Back
Kerala

Kerala
പാലക്കാട്ട് ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്ക്
|15 Sept 2023 12:25 PM IST
ഓണ്‍ലൈനില്‍ നിന്ന് 600 രൂപക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്
പാലക്കാട്: കല്ലടിക്കോട്ട് ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യിൽ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി പാടുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്.
അതേസമയം, മൈക്ക് മുഖത്തിൽ നിന്നും അൽപം അകലെ പിടിച്ചാണ് കുട്ടി പാടിയിരുന്നത്. അതുകൊണ്ടാണ് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. ചുണ്ടിന്റെ ഭാഗത്ത് മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. ഓൺലൈനില്‍ നിന്നും 600 രൂപക്കാണ് മൈക്ക് വാങ്ങിയത്. മൈക്കിന്‍റെ കമ്പനി വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ സാധിക്കില്ലെന്നാണ് കുടുംബം പറയുന്നത്.