< Back
Kerala

Kerala
ഇടുക്കിയിൽ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു; സഹപാഠിക്കായി പൊലീസ് തെരച്ചിൽ
|16 March 2023 4:08 PM IST
പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചു. ഇന്ന് രാവിലെ വീട്ടിലാണ് പ്രസവം നടന്നത്. വീട്ടുകാർ വിവരമറിയിച്ചതോടെ കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സഹപാഠിക്കായുള്ള തെരച്ചില്‍ തുടങ്ങി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങിയത്.
പ്രസവിച്ചതിന് ശേഷമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം വീട്ടുകാർ അറിയുന്നത്. ഇരുവരും തമ്മിൽ സനേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.