< Back
Kerala

Kerala
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിക്കണം: എസ്.കെ.എസ്.എസ്.എഫ്
|4 July 2024 10:14 PM IST
’രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പൗരന്മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകൾ നടത്തണം’
കോഴിക്കോട്: രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ മനുഷ്യസ്നേഹികൾ പ്രതികരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ അക്രമികൾ അഴിച്ചുവിടുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകങ്ങൾ വീണ്ടും വർധിച്ചത് കണ്ടില്ലെന്ന് നടിച്ചുകൂടാ.
രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പൗരന്മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു.