Kerala
കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് രണ്ട് മരണം
Kerala

കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് രണ്ട് മരണം

Web Desk
|
26 Sept 2021 9:09 AM IST

തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്

കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശികളായ സലിം, കാർത്തിക് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും. ഇവർ തന്നെയാണ് പരിക്കേറ്റവരെ സമീപത്ത് തന്നെയുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകൾ നീക്കം ചെയ്തു.

Related Tags :
Similar Posts