< Back
Kerala
Slipped while boarding a moving train; The CPO bravely rescued the passenger
Kerala

ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി; യാത്രക്കാരനെ സാഹസികമായി രക്ഷപെടുത്തി സിപിഒ

Web Desk
|
14 Jun 2024 9:08 PM IST

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം

കണ്ണൂർ: ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സിവിൽ പോലീസ് ഓഫീസർ സഹസികമായി രക്ഷപെടുത്തി. കണ്ണൂർ റയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

പോർബന്തറിലേക്ക് പോകുന്ന ട്രെയിനിൽ കായംകുളത്ത് നിന്നും അഹമ്മദബാദിലേക്ക് പോകുകയായിരുന്നു യാത്രക്കാരൻ. കുടിവെള്ളം വാങ്ങാനായി കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയതാണ്. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കേരള റയിൽവെ പൊലീസ് സിപിഒ ലേഗേഷ് ഇരിണാവ് ആണ് യാത്രക്കാരനെ സാഹസികമായി രക്ഷപെടുത്തിയത്.

Related Tags :
Similar Posts