< Back
Kerala
ഇവാന്‍റെ ചികിത്സയ്ക്ക് 18 കോടി വേണം; സൈക്കിള്‍ മാരത്തോണുമായി യുവാക്കള്‍
Kerala

ഇവാന്‍റെ ചികിത്സയ്ക്ക് 18 കോടി വേണം; സൈക്കിള്‍ മാരത്തോണുമായി യുവാക്കള്‍

Web Desk
|
20 Jun 2022 7:49 AM IST

രണ്ട് വയസ്സ് പ്രായമായ മുഹമ്മദ് ഇവാന് ചികിത്സക്കായുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് നാട്ടുകാരും വീട്ടുകാരും

കോഴിക്കോട്: എസ്എംഎ രോഗം ബാധിച്ച പാലേരി സ്വദേശി മുഹമ്മദ് ഇവാന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സൈക്കിള്‍ മാരത്തോണുമായി യുവാക്കള്‍. കുറ്റ്യാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന മാരത്തോണിന് തുടക്കമായി. 18 കോടി രൂപയാണ് ഇവാന്റെ ചികിത്സക്ക് കണ്ടെത്തേണ്ടത്.

കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി നൗഫല്‍ - ജാസ്മിന്‍ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമായ മുഹമ്മദ് ഇവാന് ചികിത്സക്കായുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് നാട്ടുകാരും വീട്ടുകാരും. 18 കോടി രൂപയാണ് ചികിത്സക്കായി സമാഹരിക്കേണ്ടത്. പാലേരിയിലെ ആറ് യുവാക്കളാണ് ചികിത്സാ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നിന്ന് തിരുവന്തപുരത്തേക്കാണ് സൈക്കിള്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.

രണ്ട് വയസ്സായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ഇവാന് ഒരു വര്‍ഷമായി പല വിധ ചികിത്സകള്‍ നടത്തി വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് എസ്എംഎ രോഗം തിരിച്ചറിഞ്ഞത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുക കണ്ടെത്തേണ്ടതുണ്ട്.

Related Tags :
Similar Posts