< Back
Kerala

Kerala
സ്മാർട്ട് സിറ്റി വിവാദം: സ്ഥലം തിരിച്ചെടുക്കൽ തീരുമാനം പരസ്പര സമ്മതത്തോടെ; മന്ത്രി പി. രാജീവ്
|7 Dec 2024 5:33 PM IST
ടീകോമിനെ ഒഴിപ്പിച്ച് സ്ഥലം വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെന്ന് പി. രാജീവ് പറഞ്ഞു
കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിലെ സ്ഥലം തിരിച്ചെടുക്കൽ തീരുമാനം പരസ്പര സമ്മതത്തോടെയാണെന്ന് മന്ത്രി പി. രാജീവ്. എത്രയും പെട്ടെന്ന് ടീകോമിനെ ഒഴിപ്പിച്ച് സ്ഥലം വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെന്നും ടീകോമുമായി നിയമയുദ്ധത്തിന് പോവേണ്ടതില്ല എന്നായിരുന്നു നിയമോപദേശമെന്നും മന്ത്രി പറഞ്ഞു.
'കേരളത്തിൽ പുതിയത് ഒന്നും വരരുത് എന്ന ആഗ്രഹമാണ് ചിലർക്കുള്ളത്. സ്ഥലം വിനിയോഗിക്കേണ്ട എന്ന് കരുതുന്നവരാണ് വിവാദം സൃഷ്ടിക്കുന്നത്. ടീകോം ചെലവഴിച്ചതും അവർക്ക് കൊടുക്കേണ്ടതും നോക്കി കേരളത്തിന്റെ താൽപര്യം സംരക്ഷിച്ച് മുന്നോട്ടുപോകും. എല്ലാ കാര്യങ്ങളും നിയമപ്രകാരമാണ് നടക്കുന്നത്' എന്ന് മന്ത്രി പറഞ്ഞു.