< Back
Kerala
ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ
Kerala

ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

Web Desk
|
17 Aug 2023 12:03 PM IST

തിരുവനന്തപുരം പൊൻവിള യൂണിറ്റ് കൺവീനർ ഡി.ഷൈജു ആണ് പിടിയിലായത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള യൂണിറ്റ് കൺവീനർ ഡി.ഷൈജു ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപം അടിച്ചു തകർത്തത്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്ഐയുടെ തലയിൽ കെട്ടിവെക്കാനുള്ള കോണ്‍ഗ്രസ് ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. പൊൻവിളയിലുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐക്ക് യാതൊരു ബന്ധവുമില്ല. അന്തരിച്ച പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണം നടത്തുന്നത് ഹീന പ്രവൃത്തിയാണ്. തെറ്റായ പ്രചരങ്ങളെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Similar Posts