< Back
Kerala

Kerala
കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക; രോഗികളെ മാറ്റി; എല്ലാം നിയന്ത്രണ വിധേയമെന്ന് ജില്ലാ കലക്ടർ
|2 May 2025 8:28 PM IST
സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്
കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്.
അതേസമയം എല്ലാം നിയന്ത്രണ വിധേയമായെന്നും രോഗികളെ മാറ്റിയെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്.
കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. കാഷ്വാലിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് വിവരം.