< Back
Kerala
സെക്രട്ടേറിയറ്റ് ജലവിഭവ വകുപ്പ് ഓഫീസിൽ പാമ്പ്; പിടികൂടാൻ കഴിഞ്ഞില്ല
Kerala

സെക്രട്ടേറിയറ്റ് ജലവിഭവ വകുപ്പ് ഓഫീസിൽ പാമ്പ്; പിടികൂടാൻ കഴിഞ്ഞില്ല

Web Desk
|
21 Dec 2024 7:44 PM IST

പാമ്പിനെ പിടികൂടാൻ കഴിയാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പാമ്പിനെ കണ്ടു. ദർബാർ ഹാളിൻ്റെ പുറകിലെ ജലവിഭവ വകുപ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഇഴഞ്ഞു പോയി. പിന്നാലെ പാമ്പ് പിടുത്ത സംഘമെത്തി തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പിനെ പിടികൂടാൻ കഴിയാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്

സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.



Similar Posts