< Back
Kerala
സോളാർ പീഡന കേസ്: ഹൈബി ഈഡൻ ഉപയോഗിച്ച എം.എൽ.എ ഹോസ്റ്റലിൽ സിബിഐ പരിശോധന
Kerala

സോളാർ പീഡന കേസ്: ഹൈബി ഈഡൻ ഉപയോഗിച്ച എം.എൽ.എ ഹോസ്റ്റലിൽ സിബിഐ പരിശോധന

Web Desk
|
5 April 2022 12:48 PM IST

തെളിവ് നൽകാനായി എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയും എത്തിയിട്ടുണ്ട്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ എംഎൽഎ ഹോസ്റ്റലിൽ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. ഹൈബി ഈഡൻ ഉപയോഗിച്ചിരുന്നു എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നൽകാനായി എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡൻ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.പരിശോധനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

2021 ജനുവരിയിലാണ് സോളാർ പീഡന കേസ് സിബിഐയ്ക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇപ്പോൾ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂർ പ്രകാശ് എന്നിവർക്കെതിരയാണ് എഫ്‌ഐആർ.


Similar Posts