< Back
Kerala
സോളാർ അടിയന്തര പ്രമേയം, പ്രതിപക്ഷത്തിന് ബൂമറാങ്ങായി: എംബി രാജേഷ്
Kerala

സോളാർ അടിയന്തര പ്രമേയം, പ്രതിപക്ഷത്തിന് ബൂമറാങ്ങായി: എംബി രാജേഷ്

Web Desk
|
11 Sept 2023 6:58 PM IST

വടക്കു നിന്ന് ആരോ വരുന്നത് തടയാനാണ് വിഷയം ഇന്ന് അവതരിപ്പിച്ചതെന്നും എംബി രാജേഷ് പറഞ്ഞു

തിരുവനന്തപുരം: സോളാർ അടിയന്തര പ്രമേയമായത് യഥാർത്ഥത്തില്‍, പ്രതിപക്ഷത്തിന് ബൂമറാങ്ങായി മാറിയെന്ന് മന്ത്രി എംബി രാജേഷ്. വിഷയം ചർച്ചക്കെടുത്തതോടെ നാടകീയ രംഗം സൃഷ്ടിക്കാനായില്ല. ഇതോടെ ഉമ്മൻ ചാണ്ടിയെ ഇടതുപക്ഷം വേട്ടയാടി എന്ന ദുഷ്പ്രചരണം അവസാനിച്ചുവെന്നും എംബി രാജേഷ് പറഞ്ഞു.

കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ പുതിയ അധ്യായം ഇന്ന് തുറന്നു. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയിൽ വന്നില്ല. ഇത് അധികാരത്തർക്കത്തിന്റെ പുതിയ അധ്യായമാണ്. വടക്കു നിന്ന് ആരോ വരുന്നത് തടയാനാണ് വിഷയം ഇന്ന് അവതരിപ്പിച്ചതെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.

സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഷാഫി പറമ്പിൽ എംഎല്‍എയായിരുന്നു. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. ഇങ്ങനൊയൊക്കെ ഉള്ള ആരോപണം കേൾക്കേണ്ട ആളായിരുന്നോ ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടി ക്ഷമിച്ചാലും പൊതുസമൂഹം ക്രൂരതയ്ക്ക് മാപ്പ് തരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Similar Posts