< Back
Kerala

Kerala
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ ഹരജി തള്ളി
|2 Sept 2023 3:07 PM IST
ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി നൽകിയ ഹരജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇത് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പരാതിക്കാരിയുടെ ഹരജി.
ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച സി.ബി.ഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.