< Back
Kerala
സോളാർ പീഡനക്കേസ്: അടൂർ പ്രകാശിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്
Kerala

സോളാർ പീഡനക്കേസ്: അടൂർ പ്രകാശിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്

Web Desk
|
27 Nov 2022 4:45 PM IST

സത്യവും നീതിയും തെളിഞ്ഞെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ കോടതയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരു പരാതിക്കാരിയുടെ ആരോപണം. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഡിന ആരോപണം.

ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന് സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇവയെന്ന് സി.ബി.ഐ വ്യക്തമാക്കി. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂമെടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

സി.ബി.ഐ റിപ്പോർട്ട് മാനസിക സന്തോഷം നൽകുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.തെരഞ്ഞെടുപ്പ് സമയത്താണ് സി ബി ഐക്ക് അന്വേഷണം മാറിയത്. തന്നെ തേജോവധം ചെയ്യാനായിരുന്നു അത്. ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത് കണ്ടത്.സത്യവും നീതിയും തെളിഞ്ഞു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Similar Posts