< Back
Kerala

Kerala
ടെലഗ്രാം വഴി അശ്ലീല വീഡിയോകൾ വില്പന നടത്തി; മലപ്പുറം സ്വദേശി അറസ്റ്റിൽ
|21 Jan 2026 9:02 PM IST
മലപ്പുറം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്
മലപ്പുറം: ടെലഗ്രാം വഴി കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ സ്വദേശി സഫ്‌വാനെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.