< Back
Kerala

Kerala
14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ
|9 March 2024 7:45 PM IST
വെള്ളം കുടിക്കാനെന്ന വ്യാജേന ഒരു വീട്ടിൽ കയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു
പത്തനംതിട്ട: 14 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്സിൽ. പത്തനംതിട്ട തിരുവല്ല വാഴയ്ക്കാമലയിൽ എസ്. രതീഷാണ് പിടിയിലായത്. മദ്രാസ് റെജിമെന്റിലെ നായിക് സുബൈദാറാണ് രതീഷ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെള്ളം കുടിക്കാനെന്ന വ്യാജേന ഒരു വീട്ടിൽ കയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. അടുക്കളയിൽ വെച്ചുള്ള അതിക്രമത്തിൽ പ്രതിയുടെ കയ്യിൽ കടിച്ചാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാരാണ് സൈനികനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. പ്രതിയെ റിമാൻറ് ചെയ്തു.