< Back
Kerala

Kerala
പട്ടാളക്കാർക്ക് നിർബന്ധമായും മദ്യം കൊടുക്കണം: സ്വാമി ചിദാനന്ദ പുരി
|12 July 2023 6:16 PM IST
കൊടും തണുപ്പും ചൂടും വകവെക്കാതെ ജവാൻമാർ കാവൽനിൽക്കുന്നതുകൊണ്ടാണ് നമുക്ക് സുരക്ഷിതമായി ജീവിക്കാനാവുന്നതെന്നും സ്വാമി പറഞ്ഞു.
നമ്മുടെ പട്ടാളക്കാർക്ക് നിർബന്ധമായും മദ്യം കൊടുക്കണമെന്ന് സ്വാമി ചിദാനന്ദ പുരി. ശീതീകരിച്ച ഹാളിലിരുന്ന മദ്യം കൊടുക്കരുതെന്ന് പറയാൻ എളുപ്പമാണ്. എന്നാൽ കൊടും മഞ്ഞിലും ചൂടിലും ഭക്ഷണം പോലുമില്ലാതെയാണ് ജവാൻമാർ സേവനം ചെയ്യുന്നതെന്നും സ്വാമി പറഞ്ഞു.
കൊടും തണുപ്പും ചൂടും വകവെക്കാതെ ജവാൻമാർ കാവൽനിൽക്കുന്നത്. ഒരു മനുഷ്യൻ തന്നെ താഴ്ന്നുപോവുന്ന തണുപ്പിൽ ജവാൻമാർ കാവൽ നിൽക്കുകയാണ്. ശത്രുക്കൾ ഭാരതത്തെ നശിപ്പിക്കാതെ ജവാൻമാർ കാവൽനിൽക്കുന്നതുകൊണ്ടാണ് ശീതീകരിച്ച ഹാളിലിരുന്ന് വേദാന്തം പറയാൻ കഴിയുന്നത്. അതുകൊണ്ട് ആദ്യം നമസ്‌കരിക്കേണ്ടത് ജവാൻമാരെയാണെന്നും സ്വാമി പറഞ്ഞു.