
എനിക്കെതിരായ ആരോപണത്തിന് പിന്നിൽ പൊലീസിലെ ചിലർ, വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നിലും അവർ: എം.ആർ അജിത് കുമാർ
|പി.വി അൻവറുമായി മുഖ്യമന്ത്രി ഓഫീസിന്റെ നിർദേശപ്രകാരം അനുനയ ചർച്ച നടത്തിയെന്ന് അജിത് കുമാറിന്റെ മൊഴി
തിരുവനന്തപുരം: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ പൊലീസിലെ തന്നെ ചിലരാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നിലും പൊലീസിലുള്ളവരാണെന്ന് അജിത് കുമാർ വിജിലൻസിന് മൊഴി നൽകി. മൊഴിയുടെ പകർപ്പ് പുറത്തുവന്നു.
പി.വി അൻവറുമായി മുഖ്യമന്ത്രി ഓഫീസിന്റെ നിർദേശപ്രകാരം അനുനയ ചർച്ച നടത്തിയെന്നാണ് അജിത് കുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞു. ഹരജിക്കാരന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ പരാമർശം.
അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.