< Back
Kerala
മദ്യലഹരിയിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
Kerala

മദ്യലഹരിയിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Web Desk
|
22 Oct 2022 6:51 AM IST

ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിലായിരുന്നു നിഖിൽരാജ് അമ്മ ജാനുവിനെ വെട്ടി പരിക്കേൽപ്പിച്ചത്

കണ്ണൂർ: പാനൂരിൽ മദ്യ ലഹരിയിൽ അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. വടക്കെ പൊയിലൂർ സ്വദേശി നിഖിൽ രാജിനെയാണ് വധശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിലായിരുന്നു നിഖിൽരാജ് അമ്മ ജാനുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.

ഇരു കൈകൾക്കും വെട്ടേറ്റ ജാനുവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.എന്നാൽ മകനെതിരെ പരാതിയില്ലന്നായിരുന്നു ജാനുവിൻറെ നിലപാട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കൊളവല്ലൂർ പൊലീസ് നിഖിൽ രാജിനെ തേടി വീട്ടിലെത്തി. പൊലീസ് എത്തിയതോടെ ഇയാൾ കൈ ഞരമ്പ്

മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് തന്നെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ നിഖിൽ രാജിനെ അറസ്റ്റ് ചെയ്തു. വധ ശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമതത്തിയാണ് അറസ്റ്റ്. ലഹരിക്ക് അടിമപ്പെട്ട നിഖിൽ സ്ഥിരമായി മാതാവിനെ ഉപദ്രവിക്കാറുണ്ടന്നും നാട്ടുകാർ ആരോപിച്ചു.


Similar Posts