< Back
Kerala

Kerala
കിളിമാനൂരിൽ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ
|20 Jan 2025 10:00 PM IST
കിളിമാനൂർ പൊരുന്തമൺ സ്വദേശി ആദിത്യ കൃഷ്ണയാണ് പിടിയിലായത്
തിരുവനന്തപുരം: കിളിമാനൂരിൽ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ. കിളിമാനൂർ പൊരുന്തമൺ സ്വദേശി ആദിത്യ കൃഷ്ണ (24) ആണ് പിടിയിലായത്. ജനുവരി 15ന് മർദനമേറ്റ ഹരികുമാർ ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെ മരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടി എന്നായിരുന്നു വിവരം പുറത്ത് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ബന്ധു നൽകിയ പരാതിയിലെ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയായിരുന്നു.