< Back
Kerala
Kollam, KollamNEWS,arrest,latest malayalam news,കൊല്ലം
Kerala

കൈ കഴുകാൻ വെള്ളമെടുത്ത് നൽകിയില്ല: കൊല്ലത്ത് അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ

Web Desk
|
23 Jun 2024 7:49 AM IST

കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്

കൊല്ലം: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. കൈ കഴുകാൻ വെള്ളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുലുസം ബീവിയെ മകൻ മർദിച്ചത്. ഈ മാസം 16-ാം തീയതിയായിരുന്നു അമ്മയെ മകൻ ക്രൂരമായി മർദിച്ചത്.

നസറുദ്ദീന് ഭക്ഷണം നൽകിയ ശേഷം കൈ കഴുകാൻ വെള്ളമെടുത്ത് നൽകിയില്ലെന്ന കാരണം പറഞ്ഞ് കട്ടിലിൽ ഇരുന്ന അമ്മയെ നസറുദ്ദീൻ പുറത്തേക്ക് പിടിച്ചുകൊണ്ടു പോയി. കിണറ്റിൽ നിന്ന് വെള്ളം കോരി നൽകുന്നതിനിടെ തൊട്ടിയും വെളളവും പ്രതി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. വിറക് കഷ്ണം കൊണ്ട് അമ്മയെ മർദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരണ് അമ്മയെ ആശുപത്രയിലെത്തിച്ചത്. കുലുസം ബീവി നൽകിയ പരാതിയിൽ നസറുദ്ദീനെ അറസ്റ്റ് ചെയ്തു.

Related Tags :
Similar Posts