< Back
Kerala

Kerala
പാലക്കാട് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ
|5 July 2025 5:12 PM IST
ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. കെണി വെച്ചത് മകൻ പ്രേംകുമാറാണെന്ന് പൊലീസ് കണ്ടെത്തി.
ഇന്ന് രാവിലെയാണ് മാലതിക്ക് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്. മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് സംഭവം കാണുന്നത്. വീട്ടുപറമ്പിലാണ് മാലതി ഷോക്കേറ്റ് കിടന്നത്. ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് വയോധികയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വാർത്ത കാണാം: