< Back
Kerala
ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു
Kerala

ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു

Web Desk
|
10 Nov 2022 9:54 AM IST

മദ്യപിച്ച് വീട്ടിലെത്തി ബഹളം വെക്കുന്നതിനിടെയാണ് സംഭവം

ഇടുക്കി: ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു.ചെമ്മണ്ണാർ മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. അച്ഛൻ തമ്പി പൊലീസ് കസ്റ്റഡിയിൽ.

ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം. ജെനീഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുമായിരുന്നു. സ്വന്തം മക്കളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയും ജെനീഷ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. ഇന്നലെയും ജെനീഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് അച്ഛൻ ജെനീഷിന്റെ കൈക്ക് വെട്ടിയത്. ഇതിന് പിന്നാലെ തേപ്പുപെട്ടി വെച്ച് തലക്കടക്കിക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ഇവിടെ വെച്ചാണ് ജെനീഷ് മരിച്ചത്. തലക്കേറ്റ അടിയാണോ മരണകാരണമെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.


Related Tags :
Similar Posts